Tuesday, 5 February 2019

Learn English in 1 minute



Learn English in 1 minute

Simple Present Tense:
ഒരു  ശീലത്തെ / സ്വഭാവത്തെ/ സവിശേഷതയെ  കുറിക്കാൻ  Simple Present Tense ഉപയോഗിക്കുന്നു.

Examples:


1. Chinnu plays tennis in the evening എന്ന് പറഞ്ഞാൽ ചിന്നു ഇപ്പോൾ  ടെന്നീസ് കളിക്കുന്നു  എന്നല്ല അർത്ഥമാക്കുന്നത്‌. നേരെ മറിച്ചു, ചിന്നുവിന്  പതിവായി ടെന്നീസ് കളിക്കുന്ന  ശീലം ഉണ്ട്  എന്നാണു.
2. Bibin gets up at 5 'O' clock in the morning - ബിബിൻ രാവിലെ  അഞ്ച്‌ മണിക്ക് എഴുന്നേൽക്കുന്നു.


3. Anoop goes to church every sunday - അനൂപ് ഞായറാഴ്ച തോറും പള്ളിയിൽ പോകുന്നു.

4. Chinju sings well - ചിഞ്ചു  നന്നായി പാടുന്നു

Simple Present Tense ൻറെ രൂപം നോക്കാം.

 I read.  He reads.
 You read.  She reads.
 We read.  It reads.
 They read.  Abishai reads.



She , He , It , Jojo , Ancy എന്ന ഏകവചനങ്ങളുടെ കൂടെ വരുന്ന ക്രിയയ്ക്കു (verb, ഇവിടെ read അല്ലെങ്കിൽ say), കൂടെ 's' ചേർക്കണം. എന്നാൽ  'I' അല്ലെങ്കിൽ 'you' വരുമ്പോൾ 's' ചേർക്കേണ്ട.

We, They, You,Team, Friends എന്നിവയുടെ കൂടെ [ ബഹുവചനങ്ങളുടെ കൂടെ] 's' ചേർക്കേണ്ട.

ഇപ്പോൾ  നടന്നുകൊണ്ടിരിക്കുന്ന  കാര്യത്തെ പറയാൻ Simple Present അല്ല, Present Continuous  ആണ് ഉപയോഗിക്കുന്നത്.

അടുത്ത പോസ്റ്റിൽ നമുക്ക് ഒരുമിച്ച് പഠിക്കാം.  
ഇപ്പോഴത്തേക്ക് ഒന്നു കൂടെ വായിച്ചു നോക്കി നിങ്ങൾ സ്വയം പരിശീലിക്കൂ.

-Desi Pardesi English



No comments:

Post a Comment

Post Office Savings - Minimum 10 Rupees per month

POST OFFICE SAVINGS - INDIA 5-Year Post Office Recurring Deposit Account (RD) You can deposit any money greater than or equal to ...